ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിൽ റഷ്യൻ വനിതാ വിനോദസഞ്ചാരികൾക്ക് നേരെ അതിക്രമം നടന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ ഗോവയിലെ വിവിധ കടൽതീരങ്ങളിൽ വിദേശ വനിതകൾക്ക് നേരെ നടക്കുന്ന നാലാമത്തെ അതിക്രമമാണിത്.
ബീച്ച് മാർഷൽമാരുടെയും ലൈഫ് സേവർമാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് റഷ്യൻ യുവതികൾക്കെതിരെയുള്ള അതിക്രമം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങാതിരുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട ആഭ്യന്തര വിനോദസഞ്ചാരികളെ താക്കീത് നൽകി വിട്ടയച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗോവൻ തീരങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ നാല് അതിക്രമ കേസുകളും മൂന്ന് മെഡിക്കൽ എമർജൻസികളും ഒരു സാധനം നഷ്ടപ്പെട്ട കേസും റിപ്പോർട്ട് ചെയ്തതായി ബീച്ച് സുരക്ഷാ ഏജൻസിയായ ദൃഷ്ടി മറൈൻ പ്രസ്താവനയിൽ അറിയിച്ചു.



