കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമി എന്ന് സംശയിക്കുന്ന വ്യക്തിയും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ആക്രമണത്തിൻ്റെ കാരണം അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പ്രസ്താവനയിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.20-ഓടെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ വെടിവെപ്പ് നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആർസിഎംപി (RCMP) വാർത്താക്കുറിപ്പിൽ അറിയിച്ചു.