ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ് വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.