കൊച്ചി: വൈദ്യുതി കുടിശിക അടക്കാത്തതിനാല്‍ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 70,000 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരിയത്.

ഫെബ്രുവരി മുതലുള്ള ബില്‍ ആണ് അടയ്ക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജിഎസ്ടി ഓഫീസിലേക്ക് കത്ത് നല്‍കിയിലെങ്കിലും അതില്‍ പ്രതികരണമില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തി ഫ്യൂസ് ഊരിയത്. മൂന്നു നില കെട്ടിടമാണ് ഇപ്പോള്‍ ഇരുട്ടിലായിരിക്കുന്നത്.