2026-ൽ ലെയോ പതിനാലാമൻ മാർപാപ്പ അമേരിക്ക സന്ദർശിക്കയില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി സ്ഥിരീകരിച്ചു. പാപ്പ തന്റെ ജന്മനാട്ടിലേക്ക് ഒരു അപ്പസ്തോലിക യാത്ര നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2026 ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന് മുമ്പ് പാപ്പ രാജ്യം സന്ദർശിച്ചേക്കുമെന്ന് ചില അമേരിക്കൻ കത്തോലിക്കർ പ്രതീക്ഷിച്ചിരുന്നു.

ആഫ്രിക്കയിലെ പ്രാദേശിക സഭാ അധികാരികൾ പാപ്പ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങൾ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. അംഗോളയും ഇക്വറ്റോറിയൽ ഗിനിയയും കാമറൂണും പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ഇത് ഈസ്റ്ററിന് ശേഷമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 1965 ഒക്ടോബറിൽ പോൾ ആറാമൻ പാപ്പ ഐക്യരാഷ്ട്രസഭ സന്ദർശിച്ചിരുന്നു.