മലയാളികൾക്ക് സുപരിചിതയായ ഹാസ്യനടൻ കൊല്ലം സുധിയുടെ ഭാര്യയായിരുന്ന രേണു, ജീവിതത്തിലെ കഠിനമായ നഷ്ടങ്ങൾക്കിടയിലും സ്വയം നിലകൊണ്ട വ്യക്തിത്വമാണ്. ഭർത്താവിന്റെ അകാല വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രേണു എത്തിയിരുന്നു. പിന്തുണയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് രേണു.

വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ആൽബമായ മന്താര ചേലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. യൂട്യൂബിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് രേണു പ്രതികരിച്ചത്.