ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ലി​ൽ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ വ്യാ​പാ​രി​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു. ഈ ​നി​ല​പാ​ട് ഏ​പ്രി​ൽ ക​ഴി​ഞ്ഞും നീ​ളു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​റി​ന്‍റെ പ്രാ​ഥ​മി​ക രൂ​പ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.

റ​ഷ്യ​ൻ എ​ണ്ണ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ത് വ്യാ​പാ​ര​ക്ക​രാ​റി​നു​ള്ള യു​എ​സി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നി​വ​യാ​ണ് ഏ​പ്രി​ലി​ൽ റ​ഷ്യ​ൻ അ​സം​സ്‌​കൃ​ത എ​ണ്ണ വാ​ങ്ങേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ഏ​താ​നും വീ​പ്പ എ​ണ്ണ മാ​ർ​ച്ചി​ൽ വാ​ങ്ങും.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച മൂ​ന്നു ക​മ്പ​നി​ക​ളും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മ​റ്റു​പ​ല എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളും റ​ഷ്യ​ൻ അ​സം​സ്‌​കൃ​ത എ​ണ്ണ വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 2022ൽ ​റ​ഷ്യ യു​ക്രൈ​നി​ൽ കൈ​യേ​റ്റം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ അ​വി​ടെ​നി​ന്ന് കൂ​ടു​ത​ലാ​യി എ​ണ്ണ വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.