കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം. പരിപാടി അവതരിപ്പിക്കാനെത്തിയ തായ്വാന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
ബിനാലെ കലാകാരിക്കെതിരേ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്



