എസ്‌എൻഡിപി-എൻഎസ്‌എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.



