പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ (Sunny Leone). ജിസ്മം-2 വിലൂടെഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിച്ചു.

സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം. ഇപ്പോഴിതാ തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ബോളിവുഡ് ബബിളുമായുള്ള ഒരു സംഭാഷണത്തിൽ, തന്റെ അമ്മ ബൽവന്ത് കൗർ വോറ മരിച്ച സമയത്തെക്കുറിച്ച് സണ്ണി ഓർമ്മിച്ചു. അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തിൽ താൻ ഖേദിക്കുന്നതായി നടി വെളിപ്പെടുത്തി.