ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയിൽ ശക്തമായ സന്ദേശം നൽകി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ ഹിന്ദു ജനത അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും പോരാടാനും തീരുമാനിച്ചാൽ, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ താമസിച്ച് പോരാടാൻ തീരുമാനിച്ചാൽ, ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും,” മുംബൈയിൽ നടന്ന ആർഎസ്എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ പ്രസംഗത്തിൽ ഭഗവത് പറഞ്ഞു.

ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ വോർലിയിലെ നെഹ്‌റു സെന്ററിൽ സംഘടിപ്പിച്ച ‘100 വർഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങൾ’ എന്ന ദ്വിദിന വ്യാഖ്യാനമാലയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.