വാഷിംഗ്ടൺ പോസ്റ്റ് പ്രസാധകനും സിഇഒയുമായ വിൽ ലൂയിസ് രാജിവെച്ചു. പത്രം തങ്ങളുടെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം രാജിവച്ചത് .
“ദി പോസ്റ്റിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്” എന്ന് പറഞ്ഞുകൊണ്ട് ജീവനക്കാർക്ക് ലൂയിസ് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. ഈ ആഴ്ച പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ജീവനക്കാരുമായുള്ള യോഗത്തിൽ ലൂയിസും പത്രത്തിന്റെ ശതകോടീശ്വരനായ ഉടമ ജെഫ് ബെസോസും പങ്കെടുത്തില്ല.
പോസ്റ്റിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി’ഓനോഫ്രിയോയെ ആക്ടിംഗ് പബ്ലിഷറായും സിഇഒ ആയും നിയമിച്ചു. കഴിഞ്ഞ ജൂണിൽ മാത്രമാണ് അദ്ദേഹം പത്രത്തിൽ ചേർന്നത്.



