ഒരുകാലത്ത് മധ്യവയസ്കരിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായി കരുതിയിരുന്ന ദഹന വൈകല്യങ്ങൾ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും ഉള്ളവരെയും വ്യാപകമായി ബാധിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റുകൾ യുവാക്കൾക്കിടയിൽ വിട്ടുമാറാത്ത അസിഡിറ്റി, വയർ വീർക്കൽ (Bloating), മലബന്ധം, ഇറിറ്റബിൾ ബോവൽ സിൻഡ്രോം (IBS) എന്നിവ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 

അമിതമായ മാനസിക സമ്മർദ്ദം, കൃത്യമല്ലാത്ത ഭക്ഷണരീതി, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ തുടങ്ങിയ ആധുനിക ജീവിതശൈലികൾ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ തകരാറിലാക്കുന്നുവെന്ന് സി.കെ ബിർള ഹോസ്പിറ്റൽസിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശീലങ്ങൾ മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെങ്കിലും, ദഹനവ്യവസ്ഥയും ഇതിന് സമാനമായ ആഘാതം നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.