ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് യുഡിഎഫ് (UDF) കൺവീനറും കോൺഗ്രസ് എംപിയുമായ അടൂർ പ്രകാശിൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. കേസിലെ ഗൂഢാലോചനയെക്കുറിച്ചും രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ തേടിയാണ് എസ്ഐടിയുടെ ഈ നീക്കം.
ശബരിമല സ്വർണക്കൊള്ള; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു; പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടി



