സമതുലിതമായ ഭക്ഷണക്രമം പാലിച്ചില്ലെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. ഭക്ഷണത്തിൽ പയർവർഗങ്ങൾ, അരി, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട എന്നിവ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതത്തിന് സഹായകരമാണ്. എന്നാൽ ചില പോഷകങ്ങൾ കുറയുമ്പോൾ ശരീരം വിവിധ മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണിക്കും.
അവയിൽ ചിലത് ഇവയാണ്
മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങൾ
പേശിവലിവ്, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, തലവേദനയും ദേഷ്യവും
വിറ്റാമിൻ ബി12 കുറവിന്റെ ലക്ഷണങ്ങൾ
കൈകളിലും കാലുകളിലും തരിപ്പ്, ബലഹീനതയും തലകറക്കവും, ഓർമ്മക്കുറവ്, വിളർച്ച
അയൺ കുറവിന്റെ ലക്ഷണങ്ങൾ
തുടർച്ചയായ ക്ഷീണവും ബലഹീനതയും, ചർമ്മം വിളറിയതായി കാണപ്പെടുക, ശ്വാസംമുട്ടൽ, തലവേദന അല്ലെങ്കിൽ തലകറക്കം
വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ
എല്ലുകളിലും സന്ധികളിലും വേദന, പേശികളുടെ ബലഹീനത, വിഷാദം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ.
സിങ്ക് കുറവിന്റെ ലക്ഷണങ്ങൾ
രോഗപ്രതിരോധശേഷി കുറയുക, മുടി കൊഴിച്ചിൽ, മുറിവുകൾ ഉണങ്ങാൻ വൈകുന്നത്, രുചിയും മണവും കുറയുക.
ഒമേഗ-3 യുടെ കുറവ്
വരണ്ട ചർമ്മം, സന്ധികളിൽ വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ
പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങൾ
പേശികൾ ദുർബലമാകുക, അമിതമായ വിശപ്പ്, മുടിയും നഖങ്ങളും ദുർബലമാകുക, രോഗപ്രതിരോധശേഷി കുറയുക



