സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഇന്നലെ രാവിലെ 1520 രൂപയുടെ കുറവുണ്ടായ വിപണിയിൽ വൈകുന്നേരം 1000 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിച്ചു ചാട്ടം.
ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,355 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട നിരക്ക്. സ്വർണവില വീണ്ടും പഴയ റെക്കോർഡ് നിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രധാന ആശങ്ക.



