ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ (Interim Trade Agreement) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു.
ഈ സുപ്രധാന നീക്കം ഇന്ത്യൻ തൊഴിലാളികൾക്കും കർഷകർക്കും ബിസിനസ് മേഖലയ്ക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുന്ന ഒന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യക്തിപരമായ താൽപ്പര്യത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂടിൽ ധാരണയിലെത്തിയതായി ഫെബ്രുവരി ആറിന് വൈകിട്ടാണ് പ്രഖ്യാപനമുണ്ടായത്. ഇതിന് പിന്നാലെ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.



