ചെറിയൊരു പരിക്ക് പറ്റിയെങ്കിലും തൻ്റെ ആത്മവിശ്വാസം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന കോൺഗ്രസ് എംപി ശശി തരൂരിൻ്റെ ഇൻസ്റ്റാഗ്രാം റീൽ ഏറ്റെടുത്ത്  സോഷ്യൽ മീഡിയ. പ്രതികൂല സാഹചര്യങ്ങളെയും പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിൻ്റെ ശൈലിയെ ആരാധകർ അഭിനന്ദിക്കുകയാണ്.

ക്ലീൻ ബാൻ്റിറ്റിൻ്റെ (Clean Bandit) ‘സിംഫണി’ എന്ന ഗാനത്തിനൊപ്പമാണ് തരൂർ റീൽ പങ്കുവെച്ചിരിക്കുന്നത്. കൈയിൽ “Get well soon” (വേഗത്തിൽ സുഖം പ്രാപിക്കട്ടെ) എന്ന് എഴുതിയ പ്ലക്കാർഡും പിടിച്ചാണ് അദ്ദേഹം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

“എനിക്ക് ചെറിയൊരു പരിക്കുണ്ടെങ്കിൽ അതിനെന്താ? ഒരു വലിയ സിംഫണി പോലെയാണ് ഞാൻ ജീവിതത്തെ കാണുന്നത്. നിങ്ങൾക്കും അങ്ങനെ തോന്നുന്നില്ലേ?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. തരൂരിന്റെ ഈ ഊർജ്ജസ്വലതയെ പുകഴ്ത്തിക്കൊണ്ട് നിമിഷങ്ങൾക്കകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.