ബെന്‍ മയേസ് (ഇംഗ്ലണ്ട്)
ഏഴ് മത്സരങ്ങളില്‍ നിന്ന് 444 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 74.00. ഫൈനലില്‍ 45 റണ്‍സ് നേടിയതോടെ മയേസ്, വൈഭവിനെ മറികടന്നു. 191 റണ്‍സാണ് മയേസിന്റെ ഉയര്‍ന്ന സ്കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും മയേസ് നേടി.
വൈഭവ് സൂര്യവന്‍ഷി (ഇന്ത്യ)
ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് വൈഭവ്. അതും രണ്ടാമത്. ഏഴ് മത്സരങ്ങളില്‍ (അത്രയും തന്നെ ഇന്നിംഗ്സ്) നിന്ന് നേടിയത് 439 റണ്‍സ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ 175 റണ്‍സാണ് വൈഭവിന്റെ ഉയര്‍ന്ന സ്കോര്‍. 62.71 ശരാശശരിയും 169.49 സ്ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. 30 സിക്സും 41 ഫോറും നേടി. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഫൈനലിന് മുമ്പ് 264 റണ്‍സായിരുന്നു വൈഭവ് നേടിയിരുന്നത്.



