ടെക്‌സസിലെ 254ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി പ്രമുഖ അഭിഭാഷക ആഷ്‌ലി ബ്രാഡ്‌ഫോർഡ് വൈസോക്കിയെ ഗവർണർ ഗ്രെഗ് ആബട്ട് നിയമിച്ചു. ദീർഘകാലമായി നിയമരംഗത്ത് പ്രവർത്തിക്കുന്ന ആഷ്‌ലിയുടെ വൈദഗ്ധ്യം കോടതിക്ക് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഡാളസിലെ പ്രമുഖ നിയമസ്ഥാപനമായ ‘ഫോക്‌സ് റോത്ത്‌ചൈൽഡിൽ’ അഭിഭാഷകയായിരുന്ന ആഷ്‌ലി, അമേരിക്കൻ ബാർ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളിൽ സജീവ അംഗമാണ്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും, ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നിയമബിരുദവും കരസ്ഥമാക്കി. ആലീസ് ഐഎസ്ഡി സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെനറ്റിന്റെ സ്ഥിരീകരണത്തിന് വിധേയമായ ഈ നിയമനത്തിന് 2026 ഡിസംബർ 31 വരെയോ അല്ലെങ്കിൽ പുതിയ പിൻഗാമി ചുമതലയേൽക്കുന്നത് വരെയോ ആയിരിക്കും കാലാവധി.