ബം​ഗു​ളൂ​രു: 40 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളാ​യ മ​ണി​ക് സിം​ഗ്, പി​താ​വ് മ​നോ​ജ് സിം​ഗ് എ​ന്നി​വ​ർ ബം​ഗു​ളൂ​രു​വി​ൽ പി​ടി​യി​ൽ. ബം​ഗു​ളൂ​രു സ്റ്റേ​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ഹാ​ർ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് (എ​സ്ടി​എ​ഫ്) ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്നും എ​ട്ട് പെ​ൻ ഡ്രൈ​വു​ക​ൾ, ഒ​മ്പ​ത് ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മൂ​ന്ന് കീ​പാ​ഡ് ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഒ​ന്നി​ല​ധി​കം കൊ​ല​ക്കേ​സു​ക​ൾ, ക​വ​ർ​ച്ച, പി​ടി​ച്ചു​പ​റി, ആ​യു​ധ നി​യ​മ ലം​ഘ​നം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. പാ​റ്റ്ന സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ​ക്കെ​തി​രെ ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ക​ളു​ണ്ട്.

ബി​ഹാ​ർ പോ​ലീ​സ് ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യും മ​റ്റേ​യാ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ത​ല​യ്ക്ക് ഇ​നാം പ്ര​ഖ്യാ​പ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മാ​ണി​ക് ബം​ഗു​ളൂ​രു​വി​ലാ​ണ് താ​മ​സം. ഇ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ട​യ്ക്ക് പി​താ​വ് മ​നോ​ജ് സിം​ഗ് ഇ​വി​ടെ വ​രു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​വ​രും പാ​റ്റ്ന​യി​ൽ മ​നീ​ഷ് കു​മാ​ർ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി. പി​ന്നാ​ലെ ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് വ​ലി​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് അ​ഭ​യ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ ആ​ളു​ക​ളെ ബീ​ഹാ​ർ പോ​ലീ​സ് തി​ര​യു​ന്നു​ണ്ട്.

2015 ൽ ​ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി മു​ങ്ങി​യ ഇ​വ​ർ ജാ​ർ​ഖ​ണ്ഡി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഛോട്ടേ ​സ​ർ​ക്കാ​ർ എ​ന്ന ത​ട​വു​കാ​ര​നെ ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഛോട്ടേ ​സ​ർ​ക്കാ​രി​നെ​തി​രെ 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.