ഭോ​പ്പാ​ൽ: ഇ​ന്ത്യ​യു​ടെ ചീ​റ്റ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു ക​രു​ത്തേ​കി എ​ട്ട് ചീ​റ്റ​ക​ൾ കൂ​ടി മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തു​ന്നു. ഈ​മാ​സം 28ന് ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്വാ​ന​യി​ൽ നി​ന്നാ​ണ് ഇ​വ​യെ എ​ത്തി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രി​യും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്. ചീ​റ്റ​ക​ൾ​ക്ക് പു​റ​മെ, ആ​സാ​മി​ൽ​നി​ന്ന് കാ​ട്ടു​പോ​ത്തു​ക​ളെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ വം​ശ​നാ​ശം സം​ഭ​വി​ച്ച ചീ​റ്റ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ജ​നി​ത​ക വൈ​വി​ധ്യം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചീ​റ്റ​ക​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ 30 ചീ​റ്റ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 19 എ​ണ്ണം ഇ​ന്ത്യ​യി​ൽ ത​ന്നെ ജ​നി​ച്ച​വ​യാ​ണ്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച ആ​ദ്യ ചീ​റ്റ​യാ​യ മു​ഖി അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത് പ​ദ്ധ​തി​യു​ടെ വ​ലി​യ വി​ജ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ക​ടു​വ​ക​ൾ​ക്കും ചീ​റ്റ​ക​ൾ​ക്കും പേ​രു​കേ​ട്ട കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ന് പു​റ​മെ, ഗാ​ന്ധി സാ​ഗ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വും ചീ​റ്റ​ക​ളു​ടെ അ​ടു​ത്ത കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ക്വാ​റ​ന്‍റെ​ൻ സൗ​ക​ര്യ​ങ്ങ​ളും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും വ​നം​വ​കു​പ്പ് ഇ​തി​നോ​ട​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 2022-ൽ ​ന​മീ​ബി​യ​യി​ൽ​നി​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ ചീ​റ്റ​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ബോ​ട്സ്വാ​ന​യി​ൽ​നി​ന്നും ചീ​റ്റ​ക​ളെ എ​ത്തി​ക്കു​ന്ന​ത്.