കൊ​ല്ലം: ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ബ​രി​മ​ല മു​ൻ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ റി​മാ​ൻ​ഡ് വീ​ണ്ടും നീ​ട്ടി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ ഹാ​ജ​രാ​ക്കി​യ​ത്. അ​തി​നി​ടെ, ക​ണ്ഠ​ര് രാ​ജീ​വ​ര് പ​ണം നി​ക്ഷേ​പി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യു​ടെ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി.