അൽഹസ: മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിലെ അൽഹസയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുമ്പനാട് സ്വദേശി വേഴമ്പിനേത്ത് വീട്ടിൽ റോയി വർഗീസ് (62) ആണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസയിലെ മുബാറക് അൽ ഉബൈദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.

നിലവിൽ പവർവെൽ ഇന്റർനാഷനൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മുപ്പത് വർഷത്തിലേറെയായി കുടുംബസമേതം പ്രവാസിയായ റോയി വർഗീസ് അൽഹസയിൽ ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്നു. മാർത്തോമ്മാ സഭ അൽഹസ കോൺഗ്രിഗേഷൻ ട്രസ്റ്റിയും ഒഐസിസി അംഗവും എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: വെണ്ണിക്കുളത്തെ കോതക്കുളം തെക്കേമണ്ണിൽ വീട്ടിൽ ആനി റോയ് (അൽഹസ ഉബൈദ് ആശുപത്രി സ്റ്റാഫ് നഴ്സ്).