സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. ഇന്നലെ രാവിലെ അയ്യായിരത്തോളം രൂപയുടെ വർദ്ധനവുണ്ടായ വിപണിയിൽ വൈകുന്നേരത്തോടെ 800 രൂപയുടെ ഇളവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വമ്പൻ ഇടിവുണ്ടായിരിക്കുന്നത്.
ഇന്ന് 3,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. 1,13,240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,155 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട നിരക്ക്. സ്വർണവില വീണ്ടും പഴയ റെക്കോർഡ് നിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രധാന ആശങ്ക.



