ബംഗുളൂരു: വാ​ങ്ങി​യ സി​ഗ​ര​റ്റി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ക​ട​യു​ട​മ​യെ യു​വാ​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ന്നു. ക​ർ​ണാ​ട​ക​യി​ലെ ബ​ല​ഗാ​വി ജി​ല്ല​യി​ലെ ബൊ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ബോ​ഡ​കേ​നാ​ട്ടി സ്വ​ദേ​ശി യ​ല്ല​പ്പ ദു​ർ​ഗ​പ്പ നാ​യി​കാ​ണ് (48) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ഡോ​ളി ഗ്രാ​മ​വാ​സി​ക​ളാ​യ പ്ര​ജ്വ​ൽ രാ​മ​ച​ന്ദ്ര പാ​ട്ടീ​ൽ (22), നി​ഖി​ൽ മ​ഹേ​ഷ് ചൗ​ഗ​ലെ (22), വി​വേ​ക് രാ​ജേ​ന്ദ്ര ചൗ​ഗ​ലെ (22), ശ്രീ​ധ​ർ ര​ത്ത​ൻ പാ​ട്ടീ​ൽ (21) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഹു​ക്കേ​രി താ​ലൂ​ക്കി​ലെ മോ​ഹ​ന​ഗാ​ഡി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത നാ​ല് പ്ര​തി​ക​ളും മ​ദ്യ​ല​ഹ​രി​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ അ​വ​ർ ബോ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ൽ വ​ണ്ടി നി​ർ​ത്തി.

ക​ട അ​ട​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യ യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് എ​ടു​ത്ത് പു​ക​വ​ലി​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് നാ​യി​ക് അ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. യ​ല്ല​പ്പ ദു​ർ​ഗ​പ്പ​യോ​ടു ത​ർ​ക്കി​ച്ച യു​വാ​ക്ക​ൾ ഇ​യാ​ളെ ആ​ക്ര​മി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ അ​ദ്ദേ​ഹ​ത്തെ ബെ​ല​ഗാ​വി​യി​ലെ കെ​എ​ൽ​ഇ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ നാ​ല് പ്ര​തി​ക​ളെ​യും ക​കാ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.