തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് 12 ന് ​കെ​പി​സി​സി ഓ​ഫീ​സി​ൽ വ​ച്ച് അം​ഗ​ത്വം ന​ൽ​കും.

വി​ഷ്ണു​വി​ന്‍റെ പേ​രി​ൽ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് നേ​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി വി​നോ​ദ് ആ​രോ​പി​ച്ചി​രു​ന്നു. ഫ​ണ്ട്‌ ത​ട്ടി​പ്പി​ന് ത​രം താ​ഴ്ത്തി​യ നേ​താ​വി​ന് വീ​ണ്ടും പ​ദ​വി ന​ൽ​കി​യെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ അ​ഞ്ച് ല​ക്ഷം വ​ക​മാ​റ്റി​യെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​രം താ​ഴ്ത്തി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്ക് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു.

2008 ലാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ര​ക്ഷ​സാ​ക്ഷി ഫ​ണ്ടാ​യി സ്വ​രൂ​പി​ച്ചി​രു​ന്നെ​ന്ന് സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​റ​ഞ്ഞു.

അ​ഞ്ചു ല​ക്ഷം രൂ​പ അ​മ്മ​യു​ടെ പേ​രി​ൽ ന​ൽ​കി. ബാ​ക്കി അ​ഞ്ചു​ല​ക്ഷം പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചു. ഈ ​പ​ണം ര​വീ​ന്ദ്ര​ൻ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു. ഇ​ക്കാ​ര്യം 15 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ഞ​ങ്ങ​ൾ അ​റി​ഞ്ഞ​ത്.

പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കു​ക​യും പാ​ർ​ട്ടി അം​ഗ​മാ​യി ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളെ സി​ഐ​ടി​യു​വി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്കി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.- വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.