പ്രാദേശിക അസ്ഥിരത സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതിനാൽ ഇറാഖിലെ ക്രൈസ്തവർ ആശങ്കയിലാണ്. ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിൽ (ISIS) നിന്നുള്ള അക്രമണങ്ങൾ ഉണ്ടാകുമെന്ന ഭയത്തിലാണ് ജീവിക്കുന്നത്.
ഈ ഭയം ഇത്രയും രൂക്ഷമായത് ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും വടക്കുകിഴക്കൻ സിറിയയിലെ ജയിലുകളിൽ നിന്ന് ആയിരക്കണക്കിന് ഐസിസ് തടവുകാരെ ഇറാഖി സർക്കാർ മോചിപ്പിച്ചതാണ്. ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ തടയുന്നതിനായി ഇറാഖിലെ ഒരു ‘സുരക്ഷിത കേന്ദ്രം’ എന്ന് വിശേഷിപ്പിക്കുന്ന ഇടത്തേക്കാണ് തടവുകാരെ മാറ്റിയത്.
എർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബഷർ വാർദ, സിറിയയിൽ നിന്ന് ഉയർന്നുവരുന്ന അക്രമത്തിന്റെ വ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തി. മുൻകാല സംഘർഷങ്ങളുടെ മുറിവുകൾ ഇതുവരെ ഉണങ്ങാത്ത സാധാരണക്കാരുടെ ഉത്കണ്ഠ ഒരു ബലഹീനതയല്ല. മറിച്ച് മുൻകാല പ്രക്ഷുബ്ധതയുടെ ഓർമ്മയും ദുരന്തങ്ങൾ ആവർത്തിക്കുമോ എന്ന ഭയവുമാണെന്ന് ആർച്ചുബിഷപ്പ് വാർദ വിശദീകരിച്ചു.



