കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. സംഭവത്തെ തുടർന്ന് വിമാനം കൊൽക്കത്തയിലെ നെതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.

ഇന്ന് ഉച്ചയ്ക്ക് 1.30ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എൻജിനിലാണ് തീപിടിത്തം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് ആ എൻജിൻ താത്കാലികമായി ഓഫ് ചെയ്യുകയും അടിയന്തിര ലാൻഡിങ് നടത്തുകയും ചെയ്തു. വിമാനത്തിൽ 255 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.