സി​ഡ്നി: ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി തീ​ര​ത്തെ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന 13കാ​ര​ൻ ഓ​സ്റ്റി​ൻ ആ​പ്പെ​ൽ​ബീ ഓ​സ്ട്രേ​ലി​യ​യി​ലെ സൂ​പ്പ​ർ​മാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പെ​ർ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ജൊ​വാ​ന്ന (47), മ​ക്ക​ളാ​യ ഓ​സ്റ്റി​ൻ, ബെ​യു(12) ഗ്രേ​സ്(​എ​ട്ട്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഊ​തി​വീ​ർ​പ്പി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ൽ പ​ടി​ഞ്ഞാ​റ​ൻ പെ​ർ​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​ൻ​ഡാ​ൽ​പി​ലെ ജി​യോ​ഗ്രാ​ഫെ തു​റ​മു​ഖ​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

14 കിലോമീറ്റർ അകലെ

തീ​ര​ത്തു​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​വ​രു​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഓ​സ്റ്റി​ൻ വി​വ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നാ​യി മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ തീ​രം ല​ക്ഷ്യ​മാ​ക്കി നാ​ലു മ​ണി​ക്കൂ​റോ​ളം ക​ട​ലി​ലൂ​ടെ നീ​ന്തു​ക​യാ​യി​രു​ന്നു. കാ​റ്റും കോ​ളും നി​റ​ഞ്ഞ, ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ഭീ​മ​ൻ സ്രാ​വു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ക​ട​ലി​ലൂ​ടെ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നീ​ന്തി​യ​ത്. മുന്നോട്ടുനീങ്ങവേ ക​ന​ത്ത തി​ര​മാ​ല​ക​ൾ ത​ട​സ​മാ​യി. തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ​യും നീ​ന്തി. നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി ഒ​ടു​വി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. തീ​ര​ത്ത് എ​ത്തി​യ​ ശേ​ഷം ഓ​സ്റ്റി​ൻ കു​ഴ​ഞ്ഞു​വീ​ണു.

കരയിൽ ഒാട്ടം

ക്ഷീണം വകവയ്ക്കാതെ എ​ഴു​ന്നേ​റ്റ അ​വ​ൻ വീണ്ടും ര​ണ്ടു കി​ലോ​മീ​റ്റ​ർ ഓ​ടി ജനവാസമുള്ളിടത്തെത്തി ഒ​രു മൊ​ബൈ​ൽ ഫോ​ൺ സം​ഘ​ടി​പ്പി​ച്ച് വി​വ​രം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചു. കു​തി​ച്ചെ​ത്തി​യ തീ​ര​സം​ര​ക്ഷ​ണ​സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലും ബോ​ട്ടു​ക​ളി​ലു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തി​രി​ച്ചു. രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​വ​ർ​ക്കു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക​രി​കി​ൽ എ​ത്താ​നാ​യ​ത്. ചെ​റി​യ പ​രി​ക്കു​ക​ളൊ​ഴി​ച്ചാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്പോ​ൾ മൂ​ന്നു​പേ​രും ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച് ബോ​ട്ടി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​രാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്നു​പേ​ർ​ക്കും നീ​ന്ത​ൽ വ​ശ​മാ​യി​രു​ന്ന​തും ര​ക്ഷ​യാ​യി. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം.

“പ്രാ​ർ​ഥി​ച്ചും ഭക്തി​ഗാ​നം ആ​ല​പി​ച്ചും നീ​ന്തി’

മു​ന്നി​ലു​ള്ള​ത് അ​പ​ക​ട​മാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും പ്രാ​ർ​ഥി​ച്ചും അ​റി​യാ​വു​ന്ന ക്രിസ്ത്യൻ ഭക്തിഗാനം ആ​ല​പി​ച്ചു​മാ​ണ് താ​ൻ നീ​ന്തി​യ​തെ​ന്ന് ഓ​സ്റ്റി​ൻ മാധ്യമങ്ങളോടു പ​റ​ഞ്ഞു. “ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ർ ഞാ​ൻ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചാ​ണു നീ​ന്തി​യ​ത്. ഓ​രോ സ​മ​യ​വും തി​ര​മാ​ല​ക​ളു​ടെ ശ​ക്തി കൂ​ടിവ​ന്നു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ തീ​ര​ത്തി​ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​ടു​ത്ത് എ​ത്താ​റാ​യ​തോ​ടെ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പേ​ക്ഷി​ച്ചു. ഇ​രു​ട്ട് നി​റ​ഞ്ഞ​തി​നാ​ൽ മു​ന്നോ​ട്ടു​ള്ള വ​ഴി​യെ​ക്കു​റി​ച്ച് നി​ശ്ച​യ​മി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും അ​റി​യാ​വു​ന്ന പ്രാ​ർ​ഥ​ന​ക​ളും ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു​കൊ​ണ്ട് ഞാ​ൻ മു​ന്നോ​ട്ടു നീ​ന്തി. ര​ക്ഷാ​ക​ര​ങ്ങ​ളു​മാ​യി ആ​രെ​ങ്കി​ലും വ​രു​ന്നു​ണ്ടോ​യെ​ന്നു നോ​ക്കി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. എ​ന്‍റെ ചി​ന്ത മു​ഴു​വ​ൻ അ​മ്മ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും​കു​റി​ച്ചാ​യി​രു​ന്നു.
വൈ​കു​ന്നേ​രം ആ​റി​നു തീ​ര​ത്ത് എ​ത്തി​യ​തോ​ടെ ഇ​തു സ്വ​പ്ന​മാ​ണോ യാ​ഥാ​ർ​ഥ്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​കാ​തെ അ​ല്പ​നേ​രം ഞാ​ൻ അ​ന്ധാ​ളി​ച്ചു​നി​ന്നു​പോ​യി. ഞാ​നൊ​രു ഹീ​റോ​യാ​ണെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല. എ​നി​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​ത് ഞാ​ൻ ചെ​യ്തു​വെ​ന്നേ​യു​ള്ളൂ’-​ഓ​സ്റ്റി​ൻ പ​റ​ഞ്ഞു.