ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ ഒരു ചെറിയ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ പേരിനെച്ചൊല്ലി തുടങ്ങിയ തർക്കം വലിയ വർഗീയ സംഘർഷത്തിലേക്ക് വഴിമാറി. ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കും ശേഷം പോലീസ് ഇടപെട്ടാണ് ഇപ്പോൾ സാഹചര്യം നിയന്ത്രണവിധേയമാക്കിയിരിക്കുന്നത്. ഒരു കടയുടെ പേരിൽ തുടങ്ങിയ തർക്കം എങ്ങനെയാണ് ദേശീയ ശ്രദ്ധയാകർഷിച്ച ഒരു സംഭവമായി മാറിയതെന്ന് നോക്കാം.

വിവാദത്തിൻ്റെ കേന്ദ്രം മുഹമ്മദ് ശുഐബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ബാബ’ (Baba) എന്ന കടയാണ്. ഈ പേരിനെതിരെ പ്രാദേശിക ബജ്‌റംഗ് ദൾ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.