ബംഗുളൂരു: പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഉ​മേ​ഷ് കോ​ട്ട​ല​ഗി(31) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ നാ​ളു​ക​ളാ​യി ഭാ​ര്യ​യെ മ​ർ​ദി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ യു​വ​തി​യു​ടെ കു​ടും​ബം ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ ഉ​പ​ദ്ര​വം തു​ട​ർ​ന്നു.

ജ​നു​വ​രി 31ന് ​ഭാ​ര്യ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട് അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ​തി​ന് ശേ​ഷം യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സ​വാ​ല​ഗി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്, ഉ​മേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു.