കൊച്ചി: സ്‌കൂളിലേക്കു പോയ പതിനാറുകാരിയെ കാണാനില്ലെന്നു പരാതി. വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആണ് എളങ്കുന്നപുഴയിലുള്ള സ്‌കൂളിലേക്കു പെണ്‍കുട്ടി പോയത്.
രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലുമൊക്കെ അന്വേഷിച്ചു. കൂടുതൽ വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.