തി​രു​വ​ന​ന്ത​പു​രം: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന്‍റേ​ത് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. പാ​ലം എ​ത്ര​യ​പം പെ​ട്ടെ​ന്ന് ത​ല്ലി​പ്പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും ഗ​ണേ​കു​മാ​ർ പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഗു​രു​ത​ര പി​ഴ​വു​ണ്ടെ​ന്നും പാ​ല​ത്തി​ന് താ​ഴെ വാ​ഹ​നം തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം തി​രു​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ പ്ലാ​നിം​ഗ് കു​റ​വ് മൂ​ലം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്നു​ണ്ട്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ പോ​ലും ആ​റോ​ളം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ റോ​ഡ് ഡി​സൈ​നിം​ഗ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. റോ​ഡ് ഡി​സൈ​നിം​ഗ് എ​വി​ടെ​യും പ​ഠി​പ്പി​ക്കു​ന്നി​ല്ല. ഇ​തി​ന് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ഇ​ന്ന​ത്തെ റോ​ഡ് ഡി​സൈ​നിം​ഗ് പ​ല​പ്പോ​ഴും ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.