ല​ക്നോ: വേ​ദ​ന​യി​ല്ലാ​തെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ മ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ര​ണ്ടാ​ഴ്ച​യോ​ളം ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞ ശേ​ഷം യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി മ​ധൂ​ർ യാ​ദ​വ് (25) ആ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം, സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. വീ​ടി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു വ​ച്ചാ​ണ് സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹം മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ്റ്റെ​നോ​ഗ്രാ​ഫ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​ദ്ദേ​ഹം വേ​ദ​ന കു​റ​ഞ്ഞ ആ​ത്മ​ഹ​ത്യാ രീ​തി​ക​ൾ​ക്കാ​യി 15 ദി​വ​സം ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​നാ​യി 25 ല​ധി​കം വീ​ഡി​യോ​ക​ൾ ക​ണ്ടി​രി​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മ​ധൂ​ർ ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ധൂ​ർ കൈ​ക്ക് തീ​കൊ​ളു​ത്തി​യെ​ന്നും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫോൺ നമ്പറു​ക​ൾ ബ്ലോ​ക്ക് ചെ​യ്തി​രു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.