ബി.ജെ.പിയെ വീണ്ടും കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ട് സ്റ്റാലിൻ പറഞ്ഞു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഡി.എം.കെ സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ മികച്ച വികസിത സംസ്ഥാനമാക്കി മാറ്റിയെന്നും ജനങ്ങളുടെ മുഖത്ത് ആ സന്തോഷം താൻ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ ‘ഡബ്ബ’ എഞ്ചിൻ മാതൃകയ്ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നും കൂട്ടിച്ചേർത്തു.



