ക്വെ​റ്റ: സൈ​നി​ക​രും പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രെ ‘ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫി​ലൂ​ടെ’ വ​ധി​ച്ച​താ​യി ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) അ​വ​കാ​ശ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് പാ​ക്ക് സൈ​ന്യം. ബി​എ​ൽ​എ നേ​താ​ക്ക​ളെ തേ​ടി പാ​ക്കി​സ്ഥാ​ൻ സൈ​ന്യം തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 31 സാ​ധാ​ര​ണ​ക്കാ​രും 17 പാ​ക് സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു. ബി​എ​ൽ​എ​യു​ടെ ഭാ​ഗ​ത്ത് 145 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​തി​വി​ലും വി​പ​രീ​ത​മാ​യി ശ​നി​യാ​ഴ്ച സം​ഘ​ടി​ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ബി​എ​ൽ​എ സൈ​ന്യ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ഒ​രേ​സ​മ​യം റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​ത​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ഒ​രു ഡ​സ​നോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ത്താ​നും ബി​എ​ൽ​എ​യ്ക്കു ക​ഴി​ഞ്ഞു. ഒ​ട്ടേ​റെ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്വെ​റ്റ മേ​ഖ​ല​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പാ​ക്കി​സ്ഥാ​ൻ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​എ​ൽ​എ​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യു​ള്ള പാ​ക് ആ​രോ​പ​ണം ഇ​ന്ത്യ നി​ഷേ​ധി​ച്ചു. സ്വ​ന്തം ആ​ഭ്യ​ന്ത​ര പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നു​ള്ള പ​തി​വ് ത​ന്ത്ര​ങ്ങ​ളെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​ത്.