മലയാള സിനിമയുടെ ചരിത്രത്തെ ‘സുവർണ്ണകാലം’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ ഏറ്റവും വലിയ പങ്കുവഹിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ. സാധാരണക്കാരന്റെ ജീവിതത്തിലെ തമാശകളും സങ്കടങ്ങളും രാഷ്ട്രീയവും ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച മറ്റൊരു കൂട്ടുകെട്ടുണ്ടാവില്ല. ഇരുശരീരവും ഒരു മനസുമായി ജീവിച്ചവരാണ് സത്യന് അന്തിക്കാടും ശ്രീനിവാസനും.
ശ്രീനിവാസന് തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത ഒരു നിര്‍ദ്ദേശം വെളിപ്പെടുത്തുകയാണ് സത്യന് അന്തിക്കാട് ഇപ്പോൾ. തന്റെ പേരില്‍ ഒരു സ്മാരമകങ്ങളും ഉണ്ടാക്കരുത്. ഒരു അവാര്‍ഡ് പോലും ഏര്‍പ്പെടുത്തരുത്. ഒരു ബസ് സ്റ്റോപ്പിനും തന്റെ പേരിടരുത് എന്നാണ് ശ്രീനിവാസന് പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സത്യന് അന്തിക്കാട് പറയുന്നു.



