സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ നിരക്കിൽ തന്നെയാണ് ഇന്നും വിപണനം നടക്കുന്നത്. 1,17,760 രൂപയാണ് ഒരു പൻ സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തുകയാണ്. ഇന്നലെ മാത്രം 6,320 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ ഇന്നലെ വില 14,720 രൂപയായി രേഖപ്പെടുത്തി.
2026 ജനുവരി അവസാനം റെക്കോർഡ് ഉയരത്തിൽ എത്തിയ സ്വർണവില ഫെബ്രുവരി ഒന്നിന് ചെറിയ കുറവിലാണ് വ്യാപാരം നടത്തുന്നത്. സ്വർണ്ണ വിപണിയിൽ ദൃശ്യമാകുന്ന അസാധാരണമായ വർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനുവരി മാസം ഒന്നിന് 99,040 രൂപയിൽ തുടങ്ങിയ പവൻ വില വെറും ഇരുപത് ദിവസത്തിനുള്ളിൽ പന്ത്രണ്ടായിരം രൂപയിലധികം വർദ്ധിച്ചുവെന്നത് വിപണിയിലെ അസ്ഥിരത വ്യക്തമാക്കുന്നു.



