മും​ബൈ: ടാ​ക്സി കൂ​ലി​യാ​യി അ​മേ​രി​ക്ക​ൻ യു​വ​തി​യി​ൽ നി​ന്നും വ​ൻ തു​ക ഈ​ടാ​ക്കി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. 400 മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​യി​ല്‍​നി​ന്ന് 18,000 രൂ​പ ഈ​ടാ​ക്കി​യ ടാ​ക്സി ഡ്രൈ​വ​ര്‍ ദേ​ശ്രാ​ജ് യാ​ദ​വ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് സ​മീ​പ​മു​ള്ള പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ച​തി​നാ​ണ് ഇ​യാ​ള്‍ അ​മി​ത തു​ക ഈ​ടാ​ക്കി​യ​ത്.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലേ​ക്കു​ള്ള 400 മീ​റ്റ​ര്‍ യാ​ത്ര​യ്ക്ക് 18,000 രൂ​പ ഈ​ടാ​ക്കി​യെ​ന്ന് അ​മേ​രി​ക്ക​ന്‍ യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

അ​ടു​ത്തി​ടെ, മും​ബൈ​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം ഹോ​ട്ട​ലി​ലേ​ക്ക് ഒ​രു ടാ​ക്സി​പി​ടി​ച്ചു. ഡ്രൈ​വ​റും മ​റ്റൊ​രാ​ളും 400 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രു ഹോ​ട്ട​ലി​നു​മു​ന്നി​ല്‍ ഇ​റ​ക്കി​യ​ശേ​ഷം 200 ഡോ​ള​ര്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ പോ​സ്റ്റി​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും മൂ​ന്നു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​തി യാ​ത്ര​ക്കാ​രി​യെ അ​ന്ധേ​രി ഈ​സ്റ്റി​ല്‍ 20 മി​നി​റ്റ് ഡ്രൈ​വ് ചെ​യ്ത് കൊ​ണ്ടു​പോ​യി തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. യാ​ദ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ ര്‍​ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. യാ​ദ​വി​ന്‍റെ കൂ​ട്ടാ​ളി​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.