ഇന്ത്യ- പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ അണ്ടർ-19 ടീമിന് ആത്മവിശ്വാസം പകർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഫെബ്രുവരി ഒന്നിനാണ് പാക്കിസ്ഥാനുമായുള്ള മത്സരം നടക്കുന്നത്. ഒരു മാസം മുൻപ് നടന്ന യു19 ഏഷ്യ കപ്പ് ഫൈനലിലെ തീപാറുന്ന പോരാട്ടത്തിന്റെ ഓർമ്മകൾ നിലനിൽക്കെയാണ് ഈ ലോകകപ്പ് അങ്കം.

വീഡിയോ കോളിലൂടെയാണ് സച്ചിൻ യുവതാരങ്ങളുമായി സംവദിച്ചത്. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണമെന്നും ടൂർണമെന്റുകളിൽ വലിയ പ്രതീക്ഷകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തന്റെ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം താരങ്ങൾക്ക് വിവരിച്ച് നൽകി. ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ള താരങ്ങൾ സച്ചിന്റെ വാക്കുകൾ അതീവ താൽപര്യത്തോടെ കേട്ടിരുന്നു.