2026-ലെ ടി20 ലോകകപ്പിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. ഫെബ്രുവരി 7-ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 8-നാണ് നടക്കുന്നത്. ഇതിനിടെ, ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്എ (USA). ഇന്ത്യൻ വംശജരായ ഒമ്പത് ക്രിക്കറ്റ് താരങ്ങളാണ് ഈ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ ആനന്ദിൽ ജനിച്ച മോനാങ്ക് പട്ടേലാണ് യുഎസ്എ ടീമിന്റെ നായകൻ. 2024 ലെ ടി20 ലോകകപ്പിൽ അദ്ദേഹം ടീമിനെ നയിച്ചിരുന്നു.

മോനാങ്ക് പട്ടേൽ, ശുഭം രഞ്ജനെ, ജെസി സിംഗ്, മിലിന്ദ് കുമാർ, സൈതേജ മുക്കമല, സഞ്ജയ് കൃഷ്ണമൂർത്തി, ഹർമീത് സിംഗ്, നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാവൽക്കർ എന്നിവർക്കെല്ലാം ഇന്ത്യൻ വേരുകളാണുള്ളത്. പാക്കിസ്ഥാൻ വംശജരായ മൂന്ന് കളിക്കാരും ടീമിലുണ്ട്, ഷയാൻ ജഹാംഗീർ, അലി ഖാൻ, മുഹമ്മദ് മൊഹ്‌സിൻ എന്നിവർ.