കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയെ ബെംഗളൂരുവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കമ്പനി. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫാണ് പോലീസിൽ പരാതി നൽകിയത്. മരണവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കണമെന്ന് ബെംഗളൂരുവിലെ അശോക് നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
ആദായനികുതി വകുപ്പിന് മൊഴി നൽകാൻ സി.ജെ റോയ് ഉച്ചകഴിഞ്ഞ് 3 മണിയോടെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ എത്തിയെന്നും പിന്നീട് തന്റെ ക്യാബിനിലേക്ക് പോയെന്നും എന്നാൽ പിന്നീട് വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഈ പരാതിയിൽ പറയുന്നു.



