സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിലാണു യോഗം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച ചില സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നു ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാണ്.
ജയസാധ്യത മാത്രമാണു സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമെന്നും ചില നീക്കുപോക്കുകൾ വേണ്ടിവരുമെന്നും കേരള കോൺഗ്രസ് നേതൃത്വത്തെ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്



