ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ആധിപത്യം നിലനിർത്തുമെന്ന് ഇന്ത്യാ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദി നേഷൻ’ (MOTN) സർവ്വേ ഫലം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം തൃണമൂൽ ഏതാണ്ട് പൂർണ്ണമായും ആവർത്തിക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന ഈ സർവ്വേ ഫലം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിൽ 29 ഇടത്തും വിജയിച്ച് തൃണമൂൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് ബിജെപിക്ക് 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പുതിയ സർവ്വേ പ്രകാരം തൃണമൂലിന്റെ സീറ്റുകൾ 28 ആയി നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
അതേസമയം ബിജെപി തങ്ങളുടെ സീറ്റുകളുടെ എണ്ണം 14 ആയി ഉയർത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സർവ്വേയിൽ ബിജെപിക്ക് 11 സീറ്റുകൾ മാത്രമായിരുന്നു പ്രവചിച്ചിരുന്നത്.



