രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്ന പുതിയ ആധാർ ആപ്പിൻ്റെ സമാരംഭത്തോടെ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ മറ്റൊരു പ്രധാന ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണ്. നൂറു കോടിയിലധികം ആളുകൾ ആധാർ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്ത് ഡിജിറ്റൽ ഐഡന്റിറ്റി എന്നത് സാങ്കേതികവിദ്യയെ മാത്രമല്ല സൂചിപ്പിക്കുന്നത്. മറിച്ച് അത് വിശ്വാസത്തിൻറെയും സേവനങ്ങൾ ലഭ്യമാക്കുന്നതിൻറെയും ശാക്തീകരണത്തിൻറെയും അടയാളം കൂടിയാണ്.
വ്യക്തി വവിരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനും വിവരങ്ങൾ അമിതമായി പങ്കിടുന്നതിനുപകരം, ഉപയോക്താക്കൾക്ക് ഇപ്പോൾ എന്ത് കാണിക്കണം, എപ്പോൾ പങ്കിടണം, ആരുമായി പങ്കിടണം എന്നിവ തീരുമാനിക്കാനുള്ള അധികാരവും നൽകുന്ന ജനകേന്ദ്രീകൃതമായ ഒരു സമീപനമാണ് പുതിയ ആപ്പിലുള്ളത്.
സുഗമമായ പരിശോധന മുതൽ സുരക്ഷിതമായ സമ്മതാധിഷ്ഠിത പങ്കിടൽ വരെ ആധാർ ഉപയോഗം സുരക്ഷിതവും ലളിതവും ദൈനംദിന ആവശ്യങ്ങളുമായി കൂടുതൽ യോജിപ്പിച്ചതുമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.



