ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത മാ​താ​പി​താ​ക്ക​ളെ വി​ഷം കുത്തിവച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ന​ക്ക​ല സു​രേ​ഖ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​രേ​ഖ ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തു. ഇ​തേ​ചൊ​ല്ലി സു​രേ​ഖ​യും മാ​താ​പി​താ​ക്ക​ളും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​ന് മാ​താ​പി​താ​ക്ക​ൾ ഒ​രി​ക്ക​ലും അ​നു​വാ​ദം ന​ൽ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​രേ​ഖ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച മ​രു​ന്നു​ക​ൾ ഉ​യ​ർ​ന്ന അ​ള​വി​ൽ സു​രേ​ഖ മാ​താ​പി​താ​ക്ക​ളി​ൽ കു​ത്തി​വ​ച്ചു.

കു​ഴ​ഞ്ഞു​വീ​ണ ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ മ​രു​ന്ന് കു​ത്തി​വ​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു,

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് സു​രേ​ഖ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഖ​യ്ക്കെ​തി​രെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.