ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭി​ണി​യാ​യ സ്വാ​റ്റ് ക​മാ​ന്‍​ഡോ​യെ ഭ​ർ​ത്താ​വ് ഡം​ബെ​ല്ലി​ന് അ​ടി​ച്ചു​കൊ​ന്നു. ഡ​ൽ​ഹി പോ​ലീ​സി​ലെ ക​മാ​ൻ​ഡോ കാ​ജ​ൽ ചൗ​ധ​രി(27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌

സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ വ​കു​പ്പി​ലെ ക്ല​ർ​ക്കാ​യ അ​ങ്കൂ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ജ​നു​വ​രി 22നാ​ണ് നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന കാ​ജ​ലി​ന് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. കാ​ജ​ലി​നെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ സ​ഹോ​ദ​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ജ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2023 ലാ​യി​രു​ന്നു കാ​ജ​ലി​ന്‍റെ​യും അ​ങ്കൂ​റി​ന്‍റെ​യും വി​വാ​ഹം. ഇ​രു​വ​ർ​ക്കും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നു​ണ്ട്.

2022 ൽ ​ഡ​ൽ​ഹി പോ​ലീ​സി​ൽ ചേ​ർ​ന്ന കാ​ജ​ൽ നി​ല​വി​ൽ സ്പെ​ഷ്യ​ൽ വെ​പ്പ​ൺ​സ് ആ​ൻ​ഡ് ടാ​ക്റ്റി​ക്സി​ൽ (സ്വാ​റ്റ്) സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.