മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹം ജന്മനാടായ കതേവാഡിയിൽ നിന്ന് ബാരാമതിയിലേക്ക് അന്ത്യകർമങ്ങൾക്കായി കൊണ്ടുവന്നു. 

ബാരാമതിയിലെ വിദ്യാപ്രതിഷ്ഠാൻ ശ്മശാനത്തിലാണ് അജിത് പവാറിൻ്റെ അന്ത്യകർമങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീ കൊളുത്തി.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ശരദ് പവാർ, സുപ്രിയ സുലെ, നിതിൻ ഗഡ്കരി, ഏകനാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്തു. മറ്റ് നിരവധി മുതിർന്ന നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ചടങ്ങിന് എത്തി. 

പവാറിന്റെ മൃതദേഹം പട്ടണത്തിലൂടെ നീങ്ങിയപ്പോൾ പോലീസും സംസ്ഥാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആചാരപരമായ ബഹുമതികൾ നൽകി. ബുധനാഴ്ച രാവിലെ പൂനെയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ചാർട്ടേഡ് ലിയർജെറ്റ് തകർന്നുവീണ് അജിത് പവാർ (66) മരിച്ചു. രണ്ട് പൈലറ്റുമാർ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്, പവാറിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.