ക്രിക്കറ്റ് മൈതാനത്തെ ആവേശകരമായ ഫൈനൽ പോലെയാണ് ഇന്ത്യൻ വ്യാപാര നയതന്ത്രവും ഇപ്പോൾ മുന്നേറുന്നത്. അവസാന പന്ത് വരെ കളി ബാക്കിയുണ്ടെന്ന് തെളിയിക്കുന്ന രീതിയിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ആഗോള വ്യാപാര രംഗത്ത് വൻ നേട്ടങ്ങൾ കൊയ്തത്.
അമേരിക്കയുമായുള്ള വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയെന്നും ഇന്ത്യയ്ക്ക് അവസരം നഷ്ടപ്പെട്ടുവെന്നും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായി ‘കരാറുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യ ഒപ്പുവെച്ചത്.
യൂറോപ്യൻ യൂണിയനുമായുള്ള ഈ കരാർ ലോക ജിഡിപിയുടെ 25 ശതമാനത്തെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു. രണ്ട് ബില്യൺ ജനങ്ങൾ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര വ്യാപാര മേഖലയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.



